എം സബ് റിവ്യൂ റിലീസ് - 1
MOVIE DETAILS |
|
| Movie Name | The Fable / ഫാബിൾ (2019) |
| IMDB | 6.5/10 |
| Genre | Action/Comedy |
| Translation | Msub Review Team |
| Movie Release Date | 15 June 2019 |
| Language | Japanese/ജാപ്പനീസ് |
Movie Plot
കുട്ടിക്കാലം മുതൽ ക്രൂരനായ കൊലയാളിയായി പരിശീലിപ്പിക്കപ്പെട്ട ഒരു ജനക്കൂട്ടം.
Director - Kan Eguchi
Writers - Katsuhisa Minami(original manga)Watanabe Yusuke(screenplay)
Stars - Jun'ichi OkadaFumino KimuraMizuki Yamamoto
സിനിമയുടെ വിവരങ്ങൾ
അതിസമർഥനായ കില്ലറാണ് ഫാബിൾ. ഒരു ജോലി ഏറ്റെടുത്ത് കഴിഞ്ഞാൽ അതങ്ങ് അന്തസായി ചെയ്തു തീർക്കും.അങ്ങനെയിരിക്കെ തന്റെ മുതലാളിയുടെ നിർദേശപ്രകാരം ഫാബിൾ മറ്റൊരു ഐഡന്റിറ്റിയിൽ മറ്റൊരു സ്ഥലത്ത് ഒരു വർഷത്തേക്ക് സാധാരണ ജീവിതം നയിക്കാൻ നിർബന്ധിധനാവുകയാണ്.ഈ ഒരു വർഷത്തേക്ക് ആരേയും കൊല്ലരുതെന്നും അങ്ങനെ സംഭവിച്ചാൽ ആ നിമിഷം ഫാബിൾ കൊല്ലപ്പെടുമെന്നും മുതലാളി മുന്നറിയിപ്പ് കൊടുക്കുന്നതോടെ ഒരു അസുരൻ കുറച്ച് കാലത്തേക്ക് അടങ്ങി ജീവിക്കാൻ പുറപ്പെടുകയാണ്. പക്ഷേ എന്ത് പറയാൻ സൂര്യന്റെ പ്രകാശം പതിക്കുന്നയിടത്തെല്ലാം തിന്മയുണ്ട് എന്ന് പറയുന്നത് പോലെ അവിടെയും ഫാബിളിനെ കാത്ത് ഒരു കൂട്ടം അസുര വിത്തുകൾ കാത്തു നിൽപ്പുണ്ടായിരുന്നു.
ആരേയും കൊല്ലാതെ തനിക്കെതിരെ തിരിയുന്ന ശുദ്ര ജീവികളെ ഫാബിൾ നേരിടുന്ന കാഴ്ച്ച അതൊന്ന് കാണേണ്ടത് തന്നെയാണ്. കിടിലൻ ആക്ഷൻ സീക്യുൻസുകൾ ഉൾക്കൊള്ളിച്ച ഈ ജാപ്പനീസ് മൂവി ആദ്യം മുതൽ അവസാനം വരെ ഫുൾ ത്രില്ലിംഗ് മൂഡിലാണ് കൊണ്ടുപോകുന്നത്.